Wednesday, 26 December 2012

ജാമിഅ: ഗോള്‍ഡന്‍ ജൂബിലി; വെസ്റ്റ് ജില്ലാ ദര്‍സ് ഫെസ്റ്റ്

മലപ്പുറം: ജാമിഅ നൂരിയ്യ അറബിക് കോളേജ് സുവര്‍ണ ജൂബിലിയുടെ ഭാഗമായുള്ള ദര്‍സ് ഫെസ്റ്റിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ കലാ സാഹിത്യ മത്സരം കടലുണ്ടി നഗരം കാളമ്പാടി ഉസ്താദ് നഗറില്‍ നടന്നു. കെ.പി.എസ്.എ തങ്ങള്‍ പതാക ഉയര്‍ത്തി. ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. 
ഒന്നാം സ്ഥാനം നേടിയ കാളമ്പ്രാട്ടില്‍ ദര്‍സിനുളള ട്രോഫി വിതരണം കണ്‍വീനര്‍ അലി ഫൈസി പാവണ്ണ നിര്‍വ്വഹിച്ചു. കെ. സ്വദഖത്തുള്ള ചോലക്കലിനെ കലാപ്രതിഭയായി തിരഞ്ഞെടുത്തു. സമാപന സമ്മേളനം അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കെ. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment